യുവതികളുടെ നഗ്ന ദൃശ്യങ്ങള്‍ സ്‌ക്രീന്‍ റെക്കോഡ് ചെയ്ത് വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. കടങ്ങോട് സ്വാമിപ്പടിയിലുള്ള ശങ്കരത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് മിര്‍ഷാദാണ് തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മുഹമ്മദ് മിര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് നാല് ലക്ഷത്തിലധികം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
വിദേശത്തായിരുന്ന പ്രതി എത്തിയെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, തൃശ്ശൂര്‍ സിറ്റി ക്രൈം ഇന്‍സ്‌പെക്ടര്‍ എഎ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണില്‍ മറ്റ് സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
0 Comments