തെക്ക് കിഴക്കന്‍ തുര്‍ക്കി പ്രഭവകേന്ദ്രമായുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 300 പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ മാത്രം ആയിരത്തിലേറെപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കും. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ പാര്‍പ്പിട സമുച്ചയങ്ങളടക്കം നിലംപൊത്തി. വന്‍ നാശനാഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നായിരുന്നു 45 സെക്കന്റ് നീണ്ടുനിന്ന ചലനം അനുഭവപ്പെട്ടത്. ലെബനന്‍, ഇറാഖ്, സൈപ്രസ് തുടങ്ങിയ രാജ്യങ്ങളിലും തുടര്‍ ചലനങ്ങളുണ്ടായി.
0 Comments