FLASH NEWS

6/recent/ticker-posts

ജീൻ തെറാപ്പി മുഖ്യ ആവശ്യവുമായി ദേശീയ തലാസീമിയ കോൺഫ്രൻസ് സമാപിച്ചു

 *കോഴിക്കോട്*: രാജ്യത്ത് ജീൻ തെറാപ്പി ഉടൻ നടപ്പിലാക്കുക, ഭിന്നശേഷി സർട്ടിഫിക്കറ്റു വിതരണത്തിലും ആനകൂല്യം ലഭ്യമാക്കുന്നതിലും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക, രാജ്യവ്യാപകമായി ദാതാക്കളുടെ രക്തത്തിന് നാറ്റ് പരിശോധന ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ രണ്ട് ദിവസങ്ങളായി ന്യൂഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ നടന്ന് വന്ന ദേശീയ തലാസീമിയ കോൺഫ്രൻസ് സമാപിച്ചു. മേൽ പറഞ്ഞ ആവശ്യങ്ങളുന്നയിച്ച് കോൺഫ്രൻസിന്റെ ദേശീയ ഓർഗനൈസിംഗ് സെക്രട്ടരി ഡോ.ജെ.എസ്. അറോറയുടേയും ഡോ.വി.പി. ചാധരിയുടേയും നേതൃത്വത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് നിവേദനം നൽകി. അധികാരികളു മായുളള കൂടിക്കാഴ്ച ഫലപ്രദമായിരുന്നെന്ന് അവർ അറിയിച്ചു. കോൺഫ്രൻസിൽ കേരളത്തിൽ നിന്നും പത്തോളം പേർ കോൺഫ്രൻസ് പ്രതിനിധികളായി പങ്കെടുത്തു. ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി, കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി.അബ്ദുൽ അസീസ് സെക്രട്ടരി ഒ എo സൻഫീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേരള സംഘം കോൺഫ്രൻസിനെത്തിയത്.
ന്യൂഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ നടത്തിയ ദേശീയ തലാസീമിയ കോൺഫ്രൻസിൽ കേരള പ്രതിനിധികൾ ദേശീയ ഓർഗനൈസിംഗ് സെക്രട്ടരി ഡോ.ജെ.എസ്. അറോ റയോടൊപ്പം. ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനറും കോൺഫ്രൻസിന്റെ ദേശീയ കോർഡിനേറ്റിംഗ് കമ്മിറ്റി അംഗവുമായ കരീം കാരശ്ശേരി, ബി.പി.പി.സി. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.വി.അബ്ദുൽ അസീസ്, സെക്രട്ടരി ഒ.എം.സൻഫീർ തുങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments