FLASH NEWS

6/recent/ticker-posts

ക്യൂബ് വിദ്യാഭ്യാസ പരിശീലനകേന്ദ്രം കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചു


ഉത്തര മലബാറിന്റെ വിദ്യാഭ്യാസ രംഗത്ത്  പുത്തനുണർവുമായി കോച്ചിംഗ് സെന്റർ CUBE (Centre for Unique and Brilliant Education). പ്രഗത്ഭരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ 2018 ൽ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് കണ്ണൂരിലെ  രക്ഷിതാക്കളുടെയും  വിദ്യാർത്ഥികളുടെയും സ്വീകാര്യത നേടികൊണ്ടു മുന്നേറുകയാണ്. 

+1,+2 Tuition + NEET/ KEAM/IIT-JEE/NDA എൻട്രൻസ് കോച്ചിംഗ്‌, 5 മുതൽ 10 വരെ ക്ലാസ്സുകൾക് Table Tuition (CBSE/ICSE/STATE) എന്നിവ നൽകുന്ന കണ്ണൂരിലെ മികച്ച സ്ഥാപനമാണ് CUBE. മികച്ച അദ്ധ്യാപനവും നിരന്തരമായ പരീക്ഷകളും നടത്തി ചിട്ടയായ പ്രവർത്തനത്തോടെ CUBE കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നു.
ഏത് വിഷയത്തിനും ഏത് ക്ലാസ്സിനും ഏത് സമയത്തും ട്യൂഷൻ ലഭ്യമാക്കുന്ന രീതിയിലാണ് CUBE ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇത് രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു അനുഗ്രഹമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള "വിദ്യാലക്ഷ്മി" പദ്ധതി കേരളത്തിലെ വിവിധ എഞ്ചിനിയറിംങ് കോളേജുകളുമായി സഹകരിച്ച് CUBE നടത്തിവരുന്നു. 

കണ്ണൂർ ഫോർട്ട് റോഡിലെ CUBE ന്റെ രണ്ടാം ബ്ലോക്ക്  കണ്ണൂർ മേയർ അഡ്വ. ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു . നഗരസഭ കൗൺസിലർ കെ രാമദാസ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യ അതിഥിയായിരുന്നു. യൂണിവേഴ്സൽ ഗ്രൂപ്പ് എംഡി ശങ്കരനാരായണൻ, കണ്ണൂർ മീഡിയ ചീഫ് എഡിറ്റർ ശിവദാസൻ കരിപ്പാൽ, എന്നിവർ പ്രസംഗിച്ചു. സെന്റർ മാനേജർ സി സുജേഷ് സ്വാഗതവും കെ ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടു അനുബന്ധിച്ച് സൈക്കോളജിസ്റ്റും ജെസിഐ സോൺ ട്രെയിനറുമായ ശ്രുതി കിഷോർ രക്ഷിതാക്കൾക്ക്  കുട്ടികളുടെ പഠനത്തിലെ ആശങ്കകൾ അകറ്റാൻ ശാസ്ത്രീയ മാർഗ നിർദേശങ്ങൾ നൽകുന്ന  "Parenting" സൗജന്യ സെമിനാറിൽ ക്‌ളാസ്സെടുത്തു.

Post a Comment

0 Comments