തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ എം എൽ എ കുഴഞ്ഞ് വീണു. വേദിയില്‍ പ്രസംഗിക്കുന്നതിന് ഇടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന നേതാക്കൾ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി. മുനീറിന്റെ ആരോഗ്യ നിലയിൽ ആശങ്ക ഇല്ലെന്നാണ് റിപ്പോർട്ട്.
സി.പി ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിന് മുന്നിൽ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞ് വീഴുക ആയിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റി. അല്പ സമയത്തിന് ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു.
0 Comments