FLASH NEWS

6/recent/ticker-posts

രാജവെമ്പാലയെ പിടികൂടി

ഇരിട്ടി: പേരട്ട ചെറുപുഷ്പം ആശ്രമ പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ട ഉടൻ തന്നെ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുക ആയിരുന്നു. ഇരിട്ടി ഡെപ്യൂട്ടി റെയ്ഞ്ചര്‍ ജിജിലിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരിട്ടി സെക്ഷൻ വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് സ്ഥലത്ത് എത്തി പാമ്പിനെ പിടികൂടി. തുടർന്ന് ഇതിനെ ഉള്‍വനത്തില്‍ തുറന്ന് വിട്ടു.


Post a Comment

0 Comments