FLASH NEWS

6/recent/ticker-posts

തലശ്ശേരിയിൽ റെയിൽവെ സിഗ്നൽ കേബിൾ മുറിച്ചു മാറ്റാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ സിഗ്നൽ കേബിൾ മുറിച്ചു നീക്കാൻ ശ്രമിച്ച രണ്ട് പേർ പിടിയിലായി. തമിഴ്നാട് വില്ലുപുരം സ്വദേശി ചിന്ന പൊന്നു, സേലം സ്വദേശിയും ചിന്ന പൊന്നുവിന്റെ സുഹൃത്തുമായ പെരുമെയും എന്നിവരാണ് അറസ്റ്റിലായത്. ആക്രി പെറുക്കി ജീവിക്കുന്ന ഇരുവരും കേബിൾ മുറിച്ച് വിൽക്കാനുള്ള ശ്രമത്തിൽ ആയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കേബിൾ മുറിച്ചതോടെ റെയിൽവെ സിഗ്നൽ സംവിധാനത്തിൽ പ്രശ്നങ്ങൾ നേരിട്ടു. തുടർന്ന് ആർ പി എഫ് നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുക ആയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


Post a Comment

0 Comments