FLASH NEWS

6/recent/ticker-posts

തെരുവുനായകളുടെ ആക്രമണം; വളപട്ടണത്ത് വിദ്യാർഥിക്ക് പരിക്ക്

വളപട്ടണം: ടോൾ ബൂത്തിന് സമീപത്തെ മൂന്നാം ക്ലാസ് വിദ്യാർഥിയെ തെരുവ് നായ്ക്കൾ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതിന് വീട്ടിന് സമീപത്ത് വെച്ച് രണ്ട് നായകൾ ആക്രമിക്കുക ആയിരുന്നു. പാപ്പിനിശ്ശേരി സെയ്ന്റ് മേരിയ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി നസാൻ അഹ്‌മദിനാണ് (9) ആക്രമണത്തിൽ കാലിന്‌ പരിക്കേറ്റത്. പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments