മിൽമ-നന്ദിനി തർക്കത്തിൽ ഇടപെടാനൊരുങ്ങി സംസ്ഥാന സർക്കാർ. പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കർണാടക സർക്കാരിന് കത്തയക്കും. സംസ്ഥാനത്തിന്റെ അനുമതി ഇല്ലാതെയാണ് നന്ദിനി കേരളത്തിൽ വ്യാപകമായി ഔട്ട്‌ലറ്റുകൾ തുറന്നത് എന്നാകും കർണാടകയെ അറിയിക്കുന്നത്. അനുകൂല മറുപടി ഉണ്ടായില്ലെങ്കിൽ ഔട്ട്‌ലറ്റുകൾക്കെതിരെ നിയമ നടപടി ആലോചിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
സഹകരണ സ്ഥാപനങ്ങൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഒഴിവാക്കണമെന്ന് മിൽമ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മൂന്ന് ഇടങ്ങളിലാണ് നന്ദിനി ആദ്യം ഔട്ട്‌ലറ്റുകൾ തുടങ്ങിയത്. പിന്നീട് ഇത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നന്ദിനിക്കെതിരെ മിൽമ പരസ്യ നിലപാട് എടുത്തത്.
0 Comments