മലപ്പുറം കോട്ടക്കലിൽ മിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ഇവിടെയുണ്ടായ ഇടിമിന്നലിൽ മറ്റാർക്കും പരിക്കില്ലെന്നാണ് വിവരം.
കോഴിക്കോട് വടകരയിൽ ഇടിമിന്നലിൽ വീടിന്‍റെ ഭിത്തി തകർന്ന് അപകടമുണ്ടായി. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലിൽ വീടിന്‍റെ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
0 Comments