FLASH NEWS

6/recent/ticker-posts

ഇന്ത്യൻ ഭരണഘടനയുടെ സംസ്കൃത പരിഭാഷ മുൻ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് സമർപ്പിച്ചു


ആയുർവേദ ചികിത്സക്കായി കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തിയ മുൻ രാഷ്ട്രപതി ശ്രീരാംനാഥ് കോവിന്ദിന്
 ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയും അഡീഷണൽ ചീഫ് ഫിസിഷ്യനുമായ ഡോ  ഉണ്ണികൃഷ്ണൻ നമ്പൂതിരി  ഇന്ത്യൻ ഭരണഘടനയുടെ സംസ്കൃതപരിഭാഷ പതിപ്പ് സമർപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ കെ എച്ച് സുബ്രഹ്മണ്യനാണ്
ഇന്ത്യൻ ഭരണഘടന സംസ്കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.
രണ്ടാഴ്ചക്കാലമായി ആയുർവേദ ചികിത്സയിലുള്ള ശ്രീ രാംനാഥ്  കോവിന്ദിനെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ടാണ് ഡോ ഉണ്ണികൃഷ്ണൻ നമ്പൂതിരി സന്ദർശിച്ചത്.
കേരളത്തിലെ  പരമ്പരാഗത നേത്ര ചികിത്സാ പദ്ധതികളെ കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ പി എം വാര്യർ സന്നിഹിതനായിരുന്നു.

Post a Comment

0 Comments