FLASH NEWS

6/recent/ticker-posts

പൂർവ്വ വിദ്യാർത്ഥി സംഗമവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

പറശ്ശിനിക്കടവ് ഹൈസ്കൂൾ 1994 - 95 വർഷ എസ്എസ്എൽ സി കൂട്ടായ്മയായ "ഓർമ്മച്ചെപ്പ് 95 "പൂർവ്വ വിദ്യാർത്ഥി സംഗമവും ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ഇതിനോടകം നിരവധി സാമൂഹിക - ജീവകാരുണ്യ പ്രവർത്തനങ്ങൾ ഓർമ്മച്ചെപ്പ് 95 ഏറ്റെടുത്തു നടത്തിയിരുന്നു. പരിപാടിയിൽ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു  പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഓർമ്മച്ചെപ്പിലെ അംഗങ്ങളുടെ മക്കളെ ആദരിച്ചു. സെക്രട്ടറി അനീഷ് ആലക്കാടൻ സ്വാഗതo പറഞ്ഞ ചടങ്ങിൽ സന്ദീപ് .പി.എം അധ്യക്ഷത വഹിച്ചു. പരിപാടികൾക്ക് നിഷിൽ കടമ്പേരി,രേഷ്മസനൽ,  ബിന്ദു Mk., സനിത.SA, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments