FLASH NEWS

6/recent/ticker-posts

ഇന്ന് വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്, മാറ്റിയ സമയം അറിയാം

തിരുവനന്തപുരം: കണക്ഷൻ ട്രെയിനുകൾ വൈകിയതിനെ തുടർന്ന് ഇന്ന് മൂന്ന് ട്രെയിൻ സർവ്വീസുകൾ വൈകിയോടും. തിരുവനന്തപുരം - ദില്ലി കേരള എക്സ്പ്രസ് പുറപ്പെടുന്നത് ആറ് മണിക്കൂർ വൈകും. 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകീട്ട് 6.30 ലേക്ക് മാറ്റി. എറണാകുളത്ത് നിന്ന് ഇന്ന് പുറപ്പെടുന്ന എറണാകുളം -പൂനെ പൂർണ എക്സ്പ്രസ് പുറപ്പെടുന്നത് പത്തര മണിക്കൂർ വൈകും. 2.15ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.45നാണ് പുറപ്പെടുക. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം.

Post a Comment

0 Comments