FLASH NEWS

6/recent/ticker-posts

ഐ.ടി.എം കോളേജ് ലേഡീസ് ഹോസ്റ്റൽ ബിൽഡിങ്ങ് ഉദ്ഘാടനം ചെയ്‌തു

ഐ ടി എം കോളേജിൻ്റെ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റൽ ബിൽഡിങ്ങ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി അദ്ധ്യക്ഷത വഹിച്ചു.

ആർക്കിടെക്റ്റ് അശോക് പുതിയാൻ, മയ്യിൽ എയിസ് ബിൽഡേർസ് എൻജിനീയർ ബാബു പണ്ണേരി എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, എം പി എ റഹിം, ഐ ടി എം എം ബി എ അക്കാദമിക് ഡയറക്ടർ മുഹമ്മദ് ജൗഹർ കെ കെ, ഐ ടി എം ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി പി മജീദ്, ടി ടി ഐ പ്രിൻസിപ്പൽ രാധാകൃഷ്ണൻ മാസ്റ്റർ, ഐ ടി എം പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ സ്റെബിൻ ആൻ്റണി, ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ മുനീർ മേനോത്, ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ പി പി സിദ്ധിഖ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മുനീർ കെ കെ സ്വാഗതവും ഹിറാ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അബ്ദുൽ ജബ്ബാർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments