പാപ്പിനിശ്ശേരി: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് പഴയഞ്ചിറ സ്വദേശി കൈതവളപ്പില്‍ അഭിലാഷിനെ (38) ആണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്തമന്-തങ്കമണി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അമൃത, അഖിലേഷ്. ഇന്ന് രാവിലെ ഏഴര മണിയോടെ ആണ് മൃതദേഹം പാപ്പിനിശേരിക്ക് സമീപം ട്രാക്കിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ വളപട്ടണം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
0 Comments