FLASH NEWS

6/recent/ticker-posts

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ പ്രസിഡന്റായി എം.നിധിൻ ചുമതലയേറ്റു


കണ്ണൂർ: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രവർത്തക കൺവെൻഷൻ കണ്ണൂരിൽ നടന്നു. എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.സി.സനൂപിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.സി.പി ജില്ലാ പ്രസിഡന്റ്‌ കെ.സുരേശൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂർ വിഷയത്തിൽ പ്രധാന മന്ത്രി എത്രയും പെട്ടെന്ന് ഇടപെട്ട് പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകണമെന്ന് കെ സുരേശൻ ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന മണിപ്പൂർ ജനതക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി എം.പി മുരളി മുഖ്യ പ്രഭാഷണം നടത്തി. എൻ സി പി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി.സി.അശോകൻ, പി.കുഞ്ഞികണ്ണൻ, ജില്ലാഭാരവാഹികളായ പി.ടി.സുരേഷ് ബാബു, കെ.കെ രജിത്ത്, ബോബി വർഗീസ്, ജയദേവൻ.വി.പി തുടങ്ങിയവർ സംസാരിച്ചു.

എൻ.വൈ.സി ജില്ലാ പ്രസിഡന്റ്‌ ആയി എം നിധിൻ,
വൈസ് പ്രസിഡന്റ്മാരായി ഡി.നമിത, പി ഷനിൽ,
ട്രഷററായി ഷിജിൻ പി പി,
ജനറൽ സെക്രട്ടറിമാരായി ഷംസീർ വറ്റിപ്രം, റജീന പ്രവീൺ, രജീഷ് ആർ.കെ, ഷീന ജോൺ, പ്രജീഷ്.എൻ.കെ തുടങ്ങയവർ ചുമതലയേറ്റു.

Post a Comment

0 Comments