FLASH NEWS

6/recent/ticker-posts

ചെറുകുന്ന് ശ്രീ അന്നപൂർണേശ്വരി ക്ഷേത്ര ചിറയിൽ നൂറോളം മൽസ്യങ്ങൾ ചത്ത്പൊങ്ങി


ചത്ത്പൊങ്ങുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടന്നും പറയുന്നു.കാലാവസ്ഥ വ്യതിയാനവും വൈകി വന്ന മഴയും കാരണമായിരിക്കാം ചിറയിലെ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങാൻ കാരണമെന്നും ജലവിഭവ വകുപ്പിനെയും ഫിഷറീസ് വകുപ്പിനെയും സമീപിക്കുമെന്നും ശ്രീ അന്നപൂർണേശ്വരി സേവാ സമതി സെക്രട്ടറി പി.കെ പത്മനാഭൻ നായർ പറഞ്ഞു.നാലര ഏക്കർ വിസ്തൃതിയുള്ള ചിറയിൽ ഇവിടെ എത്തുന്ന ഭക്തജനങ്ങൾ കുളിക്കുവാനും മറ്റുമായിട്ടാണ് ആണ് ആശ്രയിക്കുന്നത്.

ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ച് ചിറയിലെ വള്ളം പരിശോധിക്കുവാനുള്ള നടപടികൾ ഉടൻ നടത്തുമെന്ന് ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.നിഷ പറഞ്ഞു.നൂറ്റാണ്ടുകൾ പഴക്കമുള്ള ചിറ കടുത്ത വേനൽ കാലത്ത് പോലും ജലസമൃദ്ധമാണ്.ചിറ നവീകരിച്ച് സൗന്തര്യവത്കരിക്കുന്നതിനായി എം.വിജിൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്

Post a Comment

0 Comments