FLASH NEWS

6/recent/ticker-posts

ജി ആർ ടി വി എച്ച്എസ്എസ് അഴീക്കൽ എൻഎസ്എസ് യൂണിറ്റിന്റെ മിനി ക്യാമ്പ് 'യശസ്വി ' ഓഗസ്റ്റ് 14 ,15 തീയതികളിലായി സംഘടിപ്പിച്ചു

ജി ആർ ടി വി എച്ച്എസ്എസ് അഴീക്കൽ എൻഎസ്എസ് യൂണിറ്റിന്റെ മിനി ക്യാമ്പ്  'യശസ്വി ' ഓഗസ്റ്റ് 14 ,15 തീയതികളിലായി സംഘടിപ്പിച്ചു. വനിതാ ശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ 'തുല്യം 'പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് സഹകരണത്തോടെ 'ദൃഢഗാത്രം' പദ്ധതി എന്നിവ ക്യാമ്പിൽ സംഘടിപ്പിച്ചു. തുല്യം പദ്ധതിയിൽ സ്ത്രീ ചൂഷണങ്ങൾക്കെതിരെ സമത്വ ജ്വാല അഴീക്കൽ ബോട്ടുപാലത്ത് വച്ച് സംഘടിപ്പിച്ചു. സമത്വ ജ്വാല തെളിയിച്ച് പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് .എൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ ആയ സരിൻ സമത്വ ജ്വാല പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.SMC ചെയർമാൻ ശ്രീ. ശിവദാസൻ. ഇ , പ്രിൻസിപ്പൽ രജിത് ബി , പ്രോഗ്രാം ഓഫീസർ സാലി എം എന്നിവർ സംസാരിച്ചു. വോളണ്ടിയർ മാരോടൊപ്പം ശ്രീ നിതിൻ നങ്ങോത്ത്, ടീച്ചർമാരായ പ്രസീത, രോഷ്ന , വിനീഷ്, ശിശിര , പൊതുജനങ്ങൾ എന്നിവർ സമത്വ ജ്വാലയിൽ പങ്കാളികളായി. വോളണ്ടിയർമാർ നൂറിൽപരം ഭവനങ്ങൾ സന്ദർശനം നടത്തുകയും അടുക്കള  കലണ്ടർ വിതരണം ചെയ്യുകയും സ്ത്രീധനത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. ദൃഢഗാത്രം പദ്ധതിയുടെ ഭാഗമായി അഴീക്കോട് സി എച്ച് സി യുമായി സഹകരിച്ച് സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി.  റീജ കാരക്കാട് (JPHN),അഫ് നീത.കെ (JHI), ഷീബ .ടി (ആശാവർക്കർ) എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉണ്ടായി.

Post a Comment

0 Comments