FLASH NEWS

6/recent/ticker-posts

സമ്മാന പെരുമഴയിൽ ഇമ്മാനുവൽ പൊന്നോണം സമ്മാനവിതരണം നടന്നു

കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിൽ  ഓണാഘോഷങ്ങൾക്ക് ആഗസ്റ്റ് അഞ്ചിന് തുടക്കം കുറിച്ചു. സമ്മാന പെരുമഴയിൽ ഇമ്മാനുവൽ പൊന്നോണം എന്ന പേരിൽ ആരംഭിച്ച ഓണാഘോഷങ്ങൾ എല്ലാ ഷോറൂമിലും വിജയകരമായി തുടരുന്നു. ഏറ്റവും ട്രെൻഡി ഓണം കളക്ഷനുകൾ ഏറ്റവും വേഗത്തിൽ ഉപഭോക്താക്കൾക്ക് നൽകുന്നു എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു. ദിവസേന നറുക്കെടുപ്പിലൂടെ ടിവി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, മിക്സി, ഗോൾഡ് കോയിൻ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ സമ്മാനമായി നൽകുന്നു. എല്ലാ ഷോറൂമിലും എല്ലാ ദിവസവും നറുക്കെടുപ്പും എല്ലാദിവസവും സമ്മാനവും വിതരണം ചെയ്യുന്നു. എല്ലാ പർച്ചേസിനും സമ്മാനക്കൂപ്പൺ നൽകുന്നതാണ്. ഒരു കുടുംബത്തിന് ആവശ്യമായ മുഴുവൻ തുണിത്തരങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഇമ്മാനുവലിന്റെ ലക്ഷ്യം. വിവാഹ പാർട്ടികൾക്കും  പ്രത്യേക ആനുകൂല്യം ലഭ്യമാണ്. ഏറ്റവും മികച്ച ഓണം കളക്ഷനുകൾ ഏറ്റവും മികച്ച ഗുണമേന്മയോടെ ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും നല്ല കസ്റ്റമർ സർവീസ് ഓടുകൂടി ഉപഭോക്താക്കൾക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഇമ്മാനുവൽ സിൽക്ക് മാനേജ്മെന്റ് അറിയിച്ചു.

സമ്മാന പെരുമഴയിൽ ഇമ്മാനുവൽ പൊന്നോണം കണ്ണൂർ ഷോറൂമിലെ ദിവസേന നറുക്കെടുപ്പിലെ ഭാഗ്യശാലി ഷീജ കെ പി കോലത്തുവയൽ, അജിത കാനാട് കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷബീന സമ്മാനദാനം നിർവഹിച്ചു. ഈ ചടങ്ങിൽ ഷോറൂം മാനേജർ വിഎസ് മുഹമ്മദ് ഫാറൂഖ്, സുജിത്ത് ടി എം എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments