കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഹെൽത്ത് വിഭാഗം വ്യാഴാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ചിക്കൻ, കറികൾ, ചോറ്, കറിക്കൂട്ടുകൾ തുടങ്ങിയവയാണ് പിടിച്ചത്. പുതിയ ബസ്സ്റ്റാന്റിലെ അന്നപൂർണ്ണ വൃന്ദാവൻ, ആയിക്കരയിലെ ഹൻസ്, ഫൈസൽ എന്നീ ഹോട്ടലുകളിൽ നിന്നാണ് ഇന്നു രാവിലെ പഴകിയ ഭക്ഷണം പിടിച്ചത്. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ബിന്ദുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
0 Comments