FLASH NEWS

6/recent/ticker-posts

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം സംഭവിച്ചത്. 

സിനിമകളേക്കാൾ കൂടുതൽ ടെലിവിഷൻ സീരിയലുകളിലൂടെയാണ് നടൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതനാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെ അവസാനത്തേത്. ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു. താരത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. 

ഏറെകാലം ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള കൈലാസ് നാഥ് ‌മലയാളത്തിൽ 'ഇതു നല്ല തമാശ' എന്ന സിനിമ  സംവിധാനം ചെയ്തു. 1977ൽ പുറത്തിറങ്ങിയ 'സംഗമം' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമരം​ഗത്തേക്ക് എത്തിയത്. തമിഴ് സിനമ മേഖലയിലും സജീവമായിരുന്നു. 


Post a Comment

0 Comments