FLASH NEWS

6/recent/ticker-posts

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി പുത്തൻ ഉത്പന്നം വിപണിയിൽ ഇറക്കി ദിനേഷ്

സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി പുത്തൻ ഉത്പന്നം വിപണിയിൽ ഇറക്കി ദിനേഷ്.  മാർക്ക് ഹെൻറി ഷർട്ടിന്റെ ഉദ്ഘാടനം പോലീസ് മൈതാനിയിലെ   ദിനേശ് ഓണം  സ്റ്റാളിൽ കെസിസിപി ലിമിറ്റഡ് ചെയർമാൻ ടി വി രാജേഷ്,ഫുട്ബോൾ താരം സി കെ വിനീതിന് നൽകി നിർവഹിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു മാർക്ക് ഹെൻറി ഷർട്ടിനൊപ്പം  മുണ്ട് സൗജന്യമായി നൽകുന്നു . ചടങ്ങിൽ കേരള ദിനേശ് ചെയർമാൻ എം കെ ദിനേഷ് ബാബു അധ്യക്ഷത വഹിച്ചു. ദിനേശ് അപ്പാരൽസ് സി ഇ ഒ അഭിലാഷ് കരിച്ചേരി, സെക്രട്ടറി കിഷോർ കുമാർ, മാർക്കറ്റിംഗ് മാനേജർ എം സന്തോഷ്‌ കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments