FLASH NEWS

6/recent/ticker-posts

സണ്‍ഷേഡ് തകര്‍ന്ന് വീണ് നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം

കുറുമാത്തൂര്‍: സണ്‍ഷേഡ് തകര്‍ന്ന് വീണ് ആസാം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം.

റാക്കി ബുള്‍ ഇസ്ലാം (31) ആണ് മരിച്ചത്. കുറുമാത്തൂര്‍ മണക്കാട് റോഡിൽ ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെ ആണ് അപകടം നടന്നത്.

വീടിന്റെ രണ്ടാം നിലയിലെ സണ്‍ഷേഡിന്റെ വാര്‍പ്പ് പലക നീക്കുന്നതിന് ഇടയിലാണ് തകർന്ന് വീണത്. സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനയാണ് സ്ലാബ് നീക്കി റാക്കി ബുൾ ഇസ്ലാമിനെ പുറത്തെടുത്തത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.


Post a Comment

0 Comments