FLASH NEWS

6/recent/ticker-posts

മദ്യപിച്ച്‌ പൂസായി, കാശ് ചോദിച്ചപ്പോള്‍ കയര്‍ത്തു; കലിപ്പ് തീ‍ര്‍ക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; കെഎസ്ഇബി ജീവനക്കാരുടെ പണിപോയി

മദ്യപിച്ച ശേഷം പണം നല്‍കാതെ മുങ്ങാനൊരുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് പണികിട്ടി. ചോദ്യം ചെയ്ത ബാർ ജീവനക്കാരോട് പ്രതികാരം തീർക്കാൻ ബാറിരുന്ന പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച മൂന്ന് kseb ജീവനക്കാരുടെ ജോലിപോയി

കെ.എസ്.ഇ.ബി. തലയാഴം ഇലക്‌ട്രിക്കല്‍‍ സെക്ഷനിലെ ഇലക്‌ട്രിസിറ്റി വര്‍ക്കര്‍‍മാരായ അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി, ചേപ്പാട് ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ഇലക്‌ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍‍ പി. എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന് സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്തു.

അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി. എന്നിവര്‍‍‍ ബാറില്‍‍ നിന്നും മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയായി തലയാഴം 11 കെ വി ഫീഡര്‍‍ ഓഫ് ചെയ്തെന്നും തത്ഫലമായി ആ പ്രദേശത്താകെ വൈദ്യുതി നഷ്ടമായെന്നും ദിനപത്രങ്ങളില്‍ വാര്‍‍ത്ത വന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍‍പ്പെട്ട കെ.എസ്.ഇ.ബി ചെയര്‍മാന്‍‍ ആൻഡ് മാനേജിംഗ് ഡയറക്ടര്‍‍ അന്വേഷണത്തിനായി ഉത്തരവിട്ടു. ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരേയും അടിയന്തരമായി സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്യാന്‍‍ ചെയര്‍മാന്‍‍ നിര്‍‍ദ്ദേശിക്കുകയായിരുന്നു.

സുരേഷ് കുമാര്‍‍ പി. ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയില്‍ പൂച്ചാക്കല്‍‍ പാെലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍‍ ചെയ്തിരുന്നു. ഇപ്പോള്‍ ചേര്‍‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2-ല്‍ പൊലീസ് കുറ്റപത്രം സമര്‍‍പ്പിച്ച സാഹചര്യത്തില്‍‍ ഇയാളെ സര്‍‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.

Post a Comment

0 Comments