FLASH NEWS

6/recent/ticker-posts

നിരവധി ജോലി ഒഴിവുകൾ


വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലാ കൃഷിത്തോട്ടത്തിലെ അഗ്രി ബയോടെക്നോളജി ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നീഷ്യനായി പ്രവര്‍ത്തിക്കാന്‍ തയ്യാറുളള മൈക്രോബയോളജി/ അഗ്രി ബയോടെക്നോളജി അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടിഷ്യൂകള്‍ച്ചര്‍/മൈക്രോബയോളജി മേഖലകളിലെ പ്രവൃത്തി പരിചയം അഭിലഷണീയം. യോഗ്യതയുളളവര്‍ ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0460 2203154.


ഹിന്ദി ട്രാൻസലേറ്റർ ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹിന്ദി ട്രാൻസലേറ്റർ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് (ഇളവുകള്‍ അനുവദനീയം). ബിരുദ തലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ച് ഇംഗ്ലീഷിലുള്ള ബിരുദാനന്തരബിരുദം അല്ലെങ്കില്‍ ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ഹിന്ദിയിലുള്ള ബിരുദാനന്തരബിരുദം, ഏതെങ്കിലും ഒരു സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തില്‍ ഹിന്ദി ഇംഗ്ലീഷ് ട്രാൻസലേഷനില്‍ രണ്ടു രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം, പി ജി ഡിപ്ലോമ ഇന്‍ ട്രാൻസലേഷൻ, മലയാള ഭാഷാ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 16 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.


ഡെപ്യൂട്ടി ജനറല്‍ മാനേജര്‍

എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സി എ/ ഐ സി ഡബ്ല്യു എയും 15 വര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ള 50 വയസ്സില്‍ താഴെയുള്ള (ഇളവുകള്‍ അനുവദനീയം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 14നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.


സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍, അനസ്‌തേഷ്യോളജി, ഓർത്തോപീഡിക്സ് , റേഡിയോ ഡയഗ്നോസിസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ആഗസ്ത് 10 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍, അതത് വിഭാഗത്തിലുള്ള പി ജി ഡിഗ്രി എന്നിവയാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പെങ്കിലും ഹാജരാകണം. വിശദാംശങ്ങള്‍ www.gmckannur.edu.in ല്‍ ലഭിക്കും.

Post a Comment

0 Comments