FLASH NEWS

6/recent/ticker-posts

കൊയിലാണ്ടിയില്‍ വയലിന് സമീപം കത്തിക്കരിഞ്ഞ കാലുകള്‍ കണ്ടെത്തി, സമീപത്തായി അരയ്ക്ക് മുകളിലുള്ള ഭാഗം; പ്രദേശത്ത് കാണാതായവര്‍ക്കായി അന്വേഷണം


കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കണ്ടെത്തി.രണ്ട് കാലുകളായിരുന്നു ആദ്യം കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച്‌ പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്തുനിന്ന് അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂ‌ര്‍ റോഡില്‍ വയലിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലത്താണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

 പ്രദേശത്തുനിന്ന് ഒരാഴ്‌ച മുൻപ് കാണാതായ ആളുടേതാണോ മൃതദേഹമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ഏഴുമണിയോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കാലുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് കത്തിച്ചതിന്റെ അടയാളങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം നടന്നതിന് അടുത്തായി ആളൊഴിഞ്ഞ വീടുണ്ട്. പൊലീസ് നായ ഈ സ്ഥലത്ത് എത്തി കുറച്ചുനേരം മണം പിടിച്ചിരുന്നു.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നും അഴുകിയ നിലയിലാണെന്നും പൊലീസ് അറിയിക്കുന്നു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. സ്ഥലത്തുനിന്ന് കാണാതായ മറ്റുള്ളവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊയിലാണ്ടി പൊലീസ് സംഭവത്തില്‍ കേസെടുത്തു.

Post a Comment

0 Comments