FLASH NEWS

6/recent/ticker-posts

ചികിത്സക്കെത്തിയ 15 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ പിടിയിൽ

തലശേരി: തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരൻ പിടിയിൽ. തലശേരി ജനറൽ ആശുപത്രിയിലെ ഗ്രേഡ് 2 അറ്റൻഡർ സി. റമീസാണ് പിടിയിലായത്.

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 15 വയസുകാരനെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പിണറായി കാപ്പുമ്മൽ സ്വദേശിയാണ് പിടിയിലായ സി. റമീസ്. ആശുപത്രിയിലെ മറ്റ് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


Post a Comment

0 Comments