FLASH NEWS

6/recent/ticker-posts

സഫ ജ്വല്ലറി ഗ്രൂപ്പ്‌ന്റെ സംരംഭ പദ്ധതി ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയുടെ കണ്ണൂർ , തിരുവനന്തപുരം ഷോറൂമുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ

സഫ ജ്വല്ലറി ഗ്രൂപ്പ്‌ന്റെ സംരംഭ പദ്ധതി 
ക്ലാരസ് ലൈഫ് സ്റ്റൈൽ ജ്വല്ലറിയുടെ കണ്ണൂർ , തിരുവനന്തപുരം ഷോറൂമുകളുടെ ഉദ്ഘാടനം സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ നടക്കുമെന്ന്  ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോകോത്തര നിലവാരമുള്ള ലൈഫ് സ്റ്റൈൽ ആഭരണങ്ങളുടെ അമൂല്യ ശേഖരമാണ് ജ്വല്ലറിയിൽ ഒരിക്കിയിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു.

കണ്ണൂർ ഷോറൂമിന്റെ ഉദ്ഘാടനം സെപ്റ്റംബർ 30 നും, തിരുവനന്തപുരം ഷോറൂമിന്റെ ഉദ്ഘാടനം ഒക്ടോബർ 1 നും നടക്കും. താഴെ ചൊവ്വ സെക്യൂറ മാളിൽ പ്രവർത്തനമാരംഭിക്കുന്ന കണ്ണൂർ ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഐശ്വര്യ ലക്ഷ്മി നിർവഹിക്കും.ലുലു മാളിൽ പ്രവർത്തനം ആരംഭിക്കുന്ന തിരുവനന്തപുരം ഷോറൂമിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിക്കും.

കണ്ണൂർ ബിനാലെ ഇന്റർനാഷണൽ ഹോട്ടലിൽ  നടന്ന വാർത്താ സമ്മേളനത്തിൽ സഫ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ കെ ടി എം എ സലാം,
ഡയറക്ടർമാരായ  കെ ടി മുഹമ്മദ് ഹനീഫ, കെ ടി ഹംസ, സി ഇ ഒ മുഹമ്മദ് ഇജാസ്,
ജനറൽ മാനേജർ കെ ടി അബ്‌ദുൾ മജീദ്, 
മാർക്കറ്റിംഗ് മാനേജർ ദീപക്ക്,
ഗ്രൂപ്പ് റിറ്റൈൽ ഹെഡ് അഖിൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments