FLASH NEWS

6/recent/ticker-posts

ഐ.എസ്.ആർ.ഒ. കൗണ്ട് ഡൗണിന് പിന്നിലെ ശബ്ദം; എൻ. വളർമതി അന്തരിച്ചു

ചെന്നൈ: ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞ എൻ. വളർമതി (64) അന്തരിച്ചു. രാജ്യത്തിൻറെ അഭിമാനമായിമാറിയ ചന്ദ്രയാൻ -3 അടക്കമുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണ സമയത്ത്, പിന്നണിയിലെ കൗണ്ട് ഡൗൺ ശബ്ദം വളർമതിയുടേതായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ വെച്ചായിരുന്നു അവരുടെ അന്ത്യം.

ചന്ദ്രയാൻ- 3 ആയിരുന്നു വളർമതിയുടെ അവസാന കൗണ്ട് ഡൗൺ ശബ്ദമെന്ന് ഐ.എസ്.ആർ.ഒ. മുൻ ഡയറക്ടർ ഡോ. പി.വി. വെങ്കിട്ടകൃഷ്ണൻ ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു. 'ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐ.എസ്.ആർ.ഒയുടെ ഭാവി പദ്ധതികളിൽ വളർമതിയുടെ കൗണ്ട് ഡൗൺ ശബ്ദം ഉണ്ടാകില്ല. ചന്ദ്രയാൻ- 3 ആയിരുന്നു അവരുടെ അവസാന കൗണ്ട് ഡൗൺ പ്രഖ്യാപനം. അപ്രതീക്ഷിത വേർപാട്', പിവി വെങ്കിട്ടകൃഷ്ണൻ കുറിച്ചു. 

തമിഴ്നാടിലെ അരിയല്ലൂർ സ്വദേശിയാണ് എൻ. വളർമതി. 1959 ജൂലൈ 31-നായിരുന്നു ജനനം. 1984-ലാണ് ഇസ്രോയിൽ ജോലിയിൽ പ്രവേശിക്കുന്നത്. നിരവധി മിഷനുകളിൽ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. 


Post a Comment

0 Comments