FLASH NEWS

6/recent/ticker-posts

കണ്ണൂരിൽ കടലിൽ വീണ് യുവാവ് മരിച്ചു

കണ്ണൂർ: പള്ളിയാംമൂല പള്ളിക്ക് സമീപം കടലിൽ വീണ് യുവാവ് മുങ്ങി മരിച്ചു. പള്ളിയാംമൂല സരോവരത്തിൽ സി എച്ച് വിഘ്നേഷാണ് (23) മരിച്ചത്. സുരേഷ് - സപ്ന ദമ്പതികളുടെ മകനാണ്.

കടലിൽ കുളിക്കുന്നതിന് ഇടയിൽ തിരയിൽപ്പെട്ട വിഘ്നേഷിനെ സുഹൃത്തുക്കൾ ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കണ്ണൂർ ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തി. 


Post a Comment

0 Comments