FLASH NEWS

6/recent/ticker-posts

ദേവസ്വം ബോർഡുകളിൽ 445 ഒഴിവ്‌


തിരുവിതാംകൂർ, ഗുരുവായൂർ, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെയും ഒഴിവുള്ള തസ്‌തികകളിൽ നിയമനത്തിന്‌ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ അപേക്ഷ ക്ഷണിച്ചു. 23 തസ്‌തികകളിലായി ആകെ 445 ഒഴിവുണ്ട്‌. പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III (സിവിൽ), പബ്ലിക്‌ റിലേഷൻസ്‌ ഓഫീസർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്). ഫിസിഷ്യൻ, ക്ഷേത്രം കുക്ക് (ഗുരുവായൂർ ദേവസ്വം), ക്ലർക്ക് (നേരിട്ടുള്ള നിയമനം), ക്ലർക്ക് (തസ്തിക മാറ്റം വഴിയുള്ള നിയമനം) –-(മലബാർ ദേവസ്വം ബോർഡ്). പ്യൂൺ, കഴകം, സെക്യൂരിറ്റി ഗാർഡ്, കീഴ്ശാന്തി (കൂടൽമാണിക്യം ദേവസ്വം). ക്ലർക്ക് / ക്ലർക്ക് -കം- കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്). ക്ലർക്ക് (എൻസിഎ വിശ്വകർമ) –- (മലബാർ ദേവസ്വം ബോർഡ്) എന്നിങ്ങനെയാണ്‌ അവസരം. അപേക്ഷകർ ഹിന്ദു മതത്തിൽപ്പെട്ടവരായിരിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 9. വിശദവിവരങ്ങൾക്ക്‌ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വെബ് സൈറ്റ് (www.kdrb.kerala.gov.in) കാണുക.

Post a Comment

0 Comments