മയ്യിൽ : കൂട്ട് 97 ൻ്റെ ഫുട്ബോൾ ടീമായ 97FC മയ്യിലിൻ്റെ ഒന്നാം വാർഷിക ആഘോഷവും യുവ ഫുട്ബോൾ പ്രതിഭകൾക്കുള്ള അനുമോദന ചടങ്ങും പാടിക്കുന്ന് എമിറേറ്റ് സ്പോർട്സ് ഹബിൽ നടന്നു.
വൈകീട്ട് 7 മണിക്ക് 97FC ടീമംഗങ്ങൾ രണ്ട് ടീമുകൾ ആയി പരസ്പരം പോരാടിയപ്പോൾ മഹേഷ് നയിച്ച ബ്ലൂ ബേർഡ്‌സിനെ നസീർ നയിച്ച ഓറഞ്ച് ഹണി പ്രശാന്ത് നേടിയ ഏക ഗോളിന് പരാജയപെടുത്തി.
വാർഷികാഘോഷം കൂട്ട് 97 പ്രസിഡൻ്റ് ജയന്ത് സി യുടെ അദ്ധ്യക്ഷതയിൽ വിശിഷ്ട അതിഥികളായ പ്രശസ്ത യൂടൂബർ KL BRO BIJU RITHVIK AND FAMILY ഉൽഘാടനം ചെയ്യുകയും മയ്യിൽ പ്രദേശങ്ങളിലെ വിവിധ ക്ലബ്ബുകളിലൂടെ കളിച്ചു വളർന്ന് സംസ്ഥാന - ജില്ലാ - ടീമുകളിൽ മികച്ച പ്രകടനം നടത്തിയ അണ്ടർ 17 സംസ്ഥാന ജേതാക്കളായ കണ്ണൂർ ടീം അംഗങ്ങളായ മിഥുനാ മണികണ്ഠൻ, ആര്യ ഗിരീഷ്, എംജി യൂണിവേഴ്സിറ്റി താരം മേഘ്ന മണികണ്ഠൻ എന്നീ യുവപെൺ കരുത്തുകൾക്കുള്ള ഉപഹാര സമർപ്പണവും നടത്തി. വിശിഷ്ടാതിഥിക്കുള്ള 97 എഫ് സി യുടെ ആദരവ് പ്രശസ്ത ആയുർവേദ ഡോക്ടറും കൂട്ട് 97 കുടുംബാംഗവുമായ ഡോ.ഇടൂഴി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ യങ്ങ് ചാലഞ്ചേഴ്സ് മയ്യിൽ സെക്രട്ടറി വിശ്വൻ, സന്തോഷ് ട്രോഫി ഫുട്ബോൾ താരം ശശി മയ്യിൽ, ബാബു പത്താം മൈൽ എന്നിവർ ആശംസ പ്രസംഗവും 97 എഫ്.സി മാനേജർ ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും ജയേഷ് മയ്യിൽ അനുശോചനവും പ്രശാന്ത് മേച്ചേരി നന്ദിയും പ്രകാശിപ്പിച്ചു.
1997 ൽ IMNSGHSS മയ്യിലിൽ നിന്നും പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികളുടെ കൂട്ടായ്മയായ കൂട്ട് 97 ൻ്റെ കീഴിലുള്ള ഫുട്ബോൾ കൂട്ടായ്മയാണ് പത്താം തരം പൂർത്തിയാക്കിയതിൻ്റെ 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ 30.09.2022 രൂപീകരിച്ച 97 എഫ്.സി. വരും കാലങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനും പ്രദേശത്തെ വളർന്ന് വരുന്ന ഫുട്ബോൾ കളിക്കാരെ തങ്ങളാൽ കഴിയും വിധം പ്രോസാഹിപ്പിക്കുകയും,സഹായിക്കുകയും ചെയ്യുമെന്നും 97 എഫ്.സി ടീമംഗങ്ങൾ അറിയിച്ചു.
ചടങ്ങുകൾക്ക് 97 എഫ് സി അംഗങ്ങളായ നൗഷാദ്, ശ്രീലേഷ്, സബീഷ്, സുഷാന്ത്, ധനേഷ്
, സുരേഷ്, സലീം, സുജിത്ത്, ഷൈജു, പ്രമോദ്, ഷൈജു സി ടി എന്നിവർ നേതൃത്വം നൽകി.
0 Comments