FLASH NEWS

6/recent/ticker-posts

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍

ശരീരത്തിന്‍റെ ആരോഗ്യത്തിന് ശരിയായ ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടത് പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ ശരിയല്ലാത്ത സമയത്ത് കഴിച്ചാല്‍ അത് ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം.  പ്രത്യേകിച്ച് രാവിലെ വെറുംവയറ്റില്‍ കയ്യില്‍ കിട്ടിയ എന്തും കഴിക്കരുത്.  ഒരു ദിവസത്തിന്‍റെ തുടക്കത്തില്‍ നിങ്ങള്‍ ആദ്യം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്താന്‍ സഹായിക്കുന്നവയും പോഷകങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമായിരിക്കണം പ്രാതലിന് ഉള്‍പ്പെടുത്താന്‍. അത്തരത്തില്‍ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ പരിചയപ്പെടാം 

ഒന്ന്...

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണം ആണെങ്കിലും രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് ഉത്തമമല്ല. വെറും വയറ്റില്‍ കഴിക്കുമ്പോള്‍ തൈരിലെ ലാക്ടിക് ആസിഡ് മൂലം അസിഡിറ്റിയും ദഹന പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. 

രണ്ട്...

വെറും വയറ്റില്‍ നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ല.  നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന നിലയില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക ഷുഗര്‍ ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കുമെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതു മൂലം ധാതുക്കളുടെ അഭാവം ഉണ്ടാവുകയും  ഈ ഊര്‍ജമെല്ലാം പെട്ടെന്ന് നഷ്ടപ്പെടുകയും ചെയ്യാം. 

മൂന്ന്...

രാവിലെ വെറും വയറ്റില്‍ നാരങ്ങ വെള്ളത്തിൽ തേൻ ചേര്‍ത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇത് യഥാർത്ഥത്തിൽ നല്ലതിനേക്കാൾ കൂടുതൽ ദോഷം വരുത്തുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. തേനിൽ പഞ്ചസാരയേക്കാൾ ഉയർന്ന ഗ്ലൈസെമിക് സൂചികയും കൂടുതൽ കലോറിയും ഉണ്ട്. 

നാല്...

സിട്രസ് പഴങ്ങളും വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ, ചില സിട്രസ് പഴങ്ങൾ അസിഡിറ്റിക്ക് കാരണമാവും. 

അഞ്ച്...

മധുരമുള്ള ഭക്ഷണങ്ങളും രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നന്നല്ല. ഇത് നിങ്ങളുടെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും. 

ആറ്...

തക്കാളിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെറുംവയറ്റില്‍ തക്കാളിയും കഴിക്കേണ്ട. തക്കാളിയില്‍ ഉള്ള ടാനിക് ആസിഡ് വയറില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ സാധ്യതയുണ്ട്.

Post a Comment

0 Comments