FLASH NEWS

6/recent/ticker-posts

കാറില്‍ യാത്ര ചെയ്യാത്തയാളുടെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞെന്ന സംഭവത്തില്‍ വ്യാജപ്രചാരണം; പരാതി നല്‍കി കുടുംബം


കാറില്‍ യാത്ര ചെയ്യാത്തയാളുടെ ചിത്രം നിരീക്ഷണ കാമറയില്‍ പതിഞ്ഞെന്ന സംഭവത്തില്‍ വ്യാജപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി കുടുംബം. കുടുംബത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം നടക്കുന്ന വ്യാജപ്രാചാരണങ്ങള്‍ക്ക് എതിരെ പയ്യന്നൂര്‍ ഡി വൈ എസ് പിക്കാണ് പരാതി നല്‍കിയത്. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാര്‍ മേല്‍പാലം വഴി പയ്യന്നൂരിലേക്കു പോകുമ്പോള്‍ ഒക്ടോബര്‍ മൂന്നിന് രാത്രി 8.27നാണ് കാമറയില്‍ പതിഞ്ഞത്. ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരിയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോടിസിലെ ചിത്രത്തില്‍ മൂന്നാമതൊരു സ്ത്രീയുടെ ചിത്രവുമുണ്ടായിരുന്നു. എന്നാല്‍ ഈ സ്ത്രീ കാറില്‍ യാത്ര ചെയ്തിരുന്നില്ല. രണ്ടു കുട്ടികളായിരുന്നു പിറകില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ കുട്ടികളുടെ ചിത്രം കാമറയില്‍ പതിഞ്ഞുമില്ല. പയ്യന്നൂര്‍ മേല്‍പാലത്തിനു സമീപം മോട്ടോര്‍വാഹന വകുപ്പു സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ പിന്നില്‍ മറ്റൊരു സ്ത്രീരൂപം കൂടി പതിഞ്ഞത്. ഇതോടെയാണ് കാറില്‍ സ്ത്രീയുടെ പ്രേതം സഞ്ചരിക്കുന്നതായുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നത്. കാമറയില്‍ ഒരു ചിത്രത്തിനു മുകളില്‍ മറ്റൊരു ചിത്രം പതിയാന്‍ ഇടയില്ലെന്നാണു മോടോര്‍ വാഹന വകുപ്പു പറയുന്നത്. യഥാര്‍ഥ കാരണം കണ്ടെത്തണമെങ്കില്‍ കാമറ പരിശോധിക്കണം.


Post a Comment

0 Comments