FLASH NEWS

6/recent/ticker-posts

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കെഎസ്ആർടിസിയിൽ യാത്ര ചെയ്യാം; സർവീസ് പുനരാരംഭിക്കും



കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസ് സർവീസ് ജനുവരിയിൽ പുനരാരംഭിക്കാൻ തീരുമാനമായി. കൊവിഡ് ലോക്ക് ഡൗണിന് മുൻപായി കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളിലേക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ യാത്രക്കാർ കുറഞ്ഞതോടെയാണ് നിർത്തിയത്.  2021 ഫെബ്രുവരി13ന് ആരംഭിച്ച കെഎസ്ആർടിസിയുടെ എസി ലോഫ്ലോർ സർക്കുലർ ബസ് ഒരുമാസം തികയും മുൻപേയാണ് സർവീസ് അവസാനിപ്പിച്ചത്. യാത്രക്കാർ കുറഞ്ഞതോടെയാണ് സർവീസ് നിർത്താൻ കെഎസ്ആർടിസിയെ നിർബന്ധിതമാക്കിയത്.


Post a Comment

0 Comments