36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച കോച്ചാണ് സ്‌കലോണി. ഖത്തര്‍ ലിയോണല്‍ മെസിയും കിരീടമുയര്‍ത്തുമ്പോള്‍ സ്‌കലോണിയായിരുന്നു. അദ്ദേഹത്തിന് കീഴിലാണ് കോപ അമേരിക്കയും ഫൈനലിസിമയും നേടിയത്. ഇപ്പോള്‍ തന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് സ്‌കലോണി. ''ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പരിശീലകനെന്ന നിലയില്‍ താരങ്ങള്‍ നിറഞ്ഞ പിന്തുണ തന്നു. അര്‍ജന്റീനക്ക് മുഴുവന്‍ ഊര്‍ജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമാണ്. ഞാന്‍ എഫ് എ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും.'' സ്‌കലോണി പറഞ്ഞു.
എന്നാല്‍ ഇതൊരു വിടപറച്ചിലായി എടുക്കരുതെന്നും സ്‌കലോണി വ്യക്തമാക്കി. ''പക്ഷേ എനിക്ക് ചിന്തിക്കേണ്ടതുണ്ട്. കാരണം, കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്ന നില്‍ക്കണം. എനിക്ക് കുറച്ചധികം ചിന്തിക്കേണ്ടതുണ്ട്. ഇത് വിട പറയലോ മറ്റെന്തെങ്കിലുമോ അല്ല.'' സ്‌കലോണി വ്യക്തമാക്കി.
0 Comments