FLASH NEWS

6/recent/ticker-posts

കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്‌ 379 കോടി അനുവദിച്ചു

കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതാണ്‌ ധനവകുപ്പിന്റെ അംഗീകാരം. 11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്റെ നിർമ്മിതി. പാ​ത​യി​ലെ പ്രാ​രം​ഭ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്. സ്റ്റേ​ഷ​നു​ക​ൾ​ക്കാ​യു​ള്ള ഭൂ​മി അ​ള​ന്ന് വി​ല നി​ശ്ച​യി​ക്കാ​നു​ള്ള വി​ജ്ഞാ​പ​നം വ​ന്നി​ട്ടു​ണ്ട്. അ​തി​ന്‍റെ ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കും. പി​ങ്ക് ലൈ​ൻ എ​ന്നാ​ണ് ര​ണ്ടാം​ഘ​ട്ട പാ​ത​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഡി​സം​ബ​റി​ൽ തു​ട​ങ്ങി 2025 ഡി​സം​ബ​റി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് സ​ർവീസ് ആ​രം​ഭി​ക്കാ​നാ​ണ് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Post a Comment

0 Comments