FLASH NEWS

6/recent/ticker-posts

കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പയ്യന്നൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറത്ത് രണ്ടു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കൊവ്വപ്പുറം ചെറുതാഴം ബേങ്കിന് സമീപത്തെ നിരിച്ചൻ സാവിത്രി (79), മുസ്ലിയാരകത്ത് ഇസ്മായിൽ (70) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തെരുവ് നായയുടെ കടിയേറ്റ ഇരുവരേയും പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments