FLASH NEWS

6/recent/ticker-posts

ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റു

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ (16307) യാത്രക്കാരന് കുത്തേറ്റു. കോച്ചിന് ഉള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ആളെ സഹയാത്രികൻ സ്‌ക്രൂ ഡ്രൈവര്‍ കൊണ്ട് നെറ്റിയില്‍ കുത്തുകയായിരുന്നു.

രാത്രി 11.25-ന് പയ്യോളിക്കും വടകരക്കും ഇടയിലാണ് സംഭവം. ജനറല്‍ കോച്ചില്‍ ശല്യം ചെയ്ത യാത്രക്കാരനോട് മാറി നില്‍ക്കാന്‍ സ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ അനുസരിച്ചില്ല. മാറി നില്‍ക്കാന്‍ മറ്റൊരു യാത്രക്കാരനും പറഞ്ഞു. ഇതോടെ അക്രമി സ്‌ക്രൂ ഡ്രൈവര്‍ എടുത്ത് ഈ യാത്രക്കാരനെ കുത്തി.

വടകര സ്റ്റേഷനിൽ എത്തിയപ്പോള്‍ ആര്‍ പി എഫ് അക്രമിയെ പിടിച്ചു. ഇയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മുറിവ് സാരമില്ലാത്തതിനാല്‍ കുത്തേറ്റ യാത്രക്കാരന്‍ കണ്ണൂരിലേക്ക് യാത്ര തുടര്‍ന്നു.

Post a Comment

0 Comments