ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞതോടെ ആശങ്കയിലായി കോഴിക്കർഷകർ. മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 180 രൂപ വരെയുണ്ടായിരുന്ന കോഴി വില ഞായറാഴ്ച 99 രൂപയായി. 95 രൂപ യായിരുന്നു ശനിയാഴ്ചത്തെ വില. 70 രൂപയിലേറെ വളർത്തുചെലവുള്ള കോഴിയെ ചെറുകിട കർഷകരിൽ നിന്ന് 50 മുതൽ 60 രൂപ വരെ വിലയിട്ടാണ് ഇടനിലക്കാർ വാങ്ങുന്നത്.
ഇതാണ് കർഷകരെ പ്രതി സന്ധിയിലാക്കുന്നത്. ആവശ്യത്തേക്കാളധികം ഉൽപ്പാദനമുണ്ടായാലും വില കുത്തനെ കുറയും. ദക്ഷിണേന്ത്യയിലെ ഫാം ഉടമകളും വില്പനക്കാരും ബ്രോയ്‌ലർ കോഓർഡിനേഷൻ കമ്മിറ്റിയാണ് കോഴി വില നിശ്ചയിക്കുന്നത്.
0 Comments