FLASH NEWS

6/recent/ticker-posts

പൊന്നാനിക്കാരൻ ഹനുമാൻ കൈൻഡിനെ ആലിംഗനം ചെയ്ത് നരേന്ദ്രമോദി; ജയ് ഹനുമാൻ വിളിച്ച്‌ സുരജ് ചെറുകാടിന് അഭിനന്ദനം

ന്യൂയോർക്ക്: യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേറ്റ് പൊന്നാനിക്കാരൻ ഹനുമാൻ കൈൻഡിന്റെ സംഗീത വിരുന്ന്.
ന്യൂയോർക്കിലെ നസാവു കൊളീസിയത്തില്‍ ഞായറാഴ്ചയായിരുന്നു സംഗീത പരിപാടി. മലപ്പുറം പൊന്നാനി സ്വദേശിയായ സുരജ് ചെറുകാടാണ് റാപ്പ് ലോകത്ത് ഹനുമാൻ കൈൻഡ് എന്ന് പേരില്‍ പ്രശസ്തനായത്. പരിപാടിക്ക് ശേഷം പ്രധാനമന്ത്രി ഹനുമാൻ കൈൻഡിന്റെ ആലിംഗനം ചെയ്യുകയും ജയ് ഹനുമാൻ എന്ന് മന്ത്രിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രധാനമന്ത്രി പുകഴ്‌ത്തുകയും ചെയ്തു. 13,000 ലധികം ഇന്ത്യക്കാരാണ് പരിപാടിക്ക് എത്തിയത്. ആദിത്യ ഗാധ്വാനിയും ദേവിശ്രീ പ്രസാദും ഹനുമാൻ കൈൻഡിനൊപ്പം സംഗീനിശയില്‍ പങ്കെടുത്തിരുന്നു.


ഒരൊറ്റ ഗാനം കൊണ്ട് അമേരിക്കൻ റാപ്പർമാരുടെ നിരയില്‍ ഇടം പിടിച്ചയാളാണ് ഹനുമാൻകൈൻഡ്. മരണക്കിണറിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലീഷ് ഗാനം പാടിയാണ് റാപ്പർ ഹനുമാൻ കൈൻഡ് ലോകത്തെ കീഴടക്കിയത്. ഹനുമാൻ കൈൻഡിന്റെ ആദ്യ ഗാനമായ ബിഗ് ഡോഗ്‌സ് യൂട്യൂബില്‍ കണ്ടത് 12 കോടിയിലധികം ആളുകളാണ്. ധൈര്യം, വിശ്വാസം എന്നിങ്ങനെയെല്ലാം അർത്ഥം വരുന്ന ഹനുമാൻ എന്ന പേരും മനുഷ്യകുലം എന്ന അർതഥം വരുന്ന കൈൻഡ് എന്ന വാക്കും കൂടിച്ചേർത്താണ് സൂരജ് ബാൻഡിന് ഹനുമാൻ കൈൻഡ് എന്ന പേര് നല്‍കിയത്.

Post a Comment

0 Comments