FLASH NEWS

6/recent/ticker-posts

അനിയന്റെ മർദനമേറ്റ് സഹോദരൻ മരിച്ചു

ടിവി കാണുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിന് പിന്നാലെ അനിയന്റെ മർദനമേറ്റ് സഹോദരൻ മരിച്ചു. സംഭവത്തിൽ 31കാരനായ യുവാവിന്റെ സഹോദരനും മാതാവും അറസ്റ്റിൽ. പീരുമേട് പ്ലാക്കത്തടത്ത് പുത്തൻവീട്ടിൽ അഖിലിനെയാണ് (31) വീടിൻ്റെ സമീപത്തായി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ അനുജൻ അജിത്ത് (29), മാതാവ് തുളസി ( 51 ) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. 

മൂന്നാം തീയതി വൈകിട്ട് അമ്മ തുളസിയും അജിത്തും കൂടി വീട്ടിൽ ടിവി കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. ഈ സമയത്താണ് മദ്യപിച്ച് അഖിൽ വീട്ടിലേക്ക് ചെന്നത്. അജിത്തും അഖിലും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് അജിത്ത് വീട്ടിലെ ടിവി അടിച്ച് തകർത്തു. ഇവർ തമ്മിലുള്ള വഴക്കിന് മധ്യസ്ഥത പറയുന്നതിന് വേണ്ടി അമ്മ തുളസി ഇടപെട്ടു.  അഖിൽ ഇതിനിടയിൽ തുളസിയെ പിടിച്ചു തള്ളി തുളസി നിലത്തേക്ക് വീഴുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അജിത്ത് തൊട്ടടുത്തിരുന്ന ജി ഐ പൈപ്പ് ഉപയോഗിച്ച് അജിത്തിന്റെ തലക്കെട്ട് അടിക്കുകയായിരുന്നു.  കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മ കുറ്റം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണത്തിൽ അമ്മ അടിപതറുകയായിരുന്നു.

Post a Comment

0 Comments