FLASH NEWS

6/recent/ticker-posts

ആദിവാസി കുടുംബങ്ങൾക്ക് താങ്ങായി ടീം കണ്ണൂർ സോൾജിയേഴ്സിന്റെ സഹായഹസ്തം

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ജില്ലാ സൈനിക കൂട്ടായ്മയായ ടീം കണ്ണൂർ സോൾജിയേഴ്സ് ഏഴാമത് സ്ഥാപക ദിനത്തിൽ വേറിട്ട സാമൂഹിക പ്രവർത്തനവുമായി മാതൃകയായി.
ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം  കൂത്തുപറമ്പ്, (കോളയാട് ) പെരുവ പ്രദേശങ്ങളിലെ മൂന്ന് ആദിവാസി കോളനികളിലെ നൂറിലധികം കുടുംബങ്ങൾ ആശ്രയിച്ചുകൊണ്ടിരുന്ന ജലവിതരണ പൈപ്പുകൾ ഒഴുകിപ്പോവുകയും ഉപയോഗിക്കാൻ പറ്റാത്ത വിധം നശിച്ചു പോവുകയും ചെയ്തിരുന്നു അതിന്റെ ഫലമായി ഈ മേഖലയിൽ ജലനിധി ടാങ്കുകളിലേക്കും തുടർന്ന് വീടുകളിലേക്കുള്ള കുടിവെള്ള പൈപ്പുകൾ ഇല്ലാത്തതിനാൽ ജലക്ഷാമം നേരിടുകയാണ്. കിലോമീറ്ററോളം നടന്ന് വനത്തിനുള്ളിൽ നിന്നും ശുദ്ധജലം സംഭരിക്കേണ്ട അവസ്ഥയിലായിരുന്നു  വനത്തിനുളിൽ.  

ആദിവാസി കുടുംബങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വളരെ ബുദ്ധിമുട്ടുകയാണ്. ഈ മഴക്കാലത്ത് പോലും കുടിവെള്ളം കിട്ടാതെ  പരിതാപകരമായ അവസ്ഥയിലാണ് ആദിവാസി കുടുംബങ്ങൾ  എന്ന കാര്യം TKS നെ അറിയിക്കുകയുണ്ടായി. 
 ടീം കണ്ണൂർ സോൾജിയസിന്റെ സ്ഥാപക ദിനത്തിൽ 05/09/24 ന് വൈകുന്നേരം 03:00 മണിക്ക് ടീം കണ്ണൂർ സോൾജിയേഴ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്ത് നിർധന കുടുംബങ്ങൾക്ക് കുടിവെള്ള പൈപ്പുകൾ എത്തിച്ചു നൽകി കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികൾ കൈക്കൊണ്ടു. 

Post a Comment

0 Comments