FLASH NEWS

6/recent/ticker-posts

വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. സൈനികരും ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ട്രെയിൻ സഞ്ചരിച്ച ട്രാക്കിൽ സ്ഫോടക വസ്തുക്കൾ


സൈനികരും ആയുധങ്ങളുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് റിപ്പോർട്ട്. മ​ദ്യലഹരിയിലാണ് റയിൽവെട്രാക്കിൽ സ്ഫോടക വസ്തുക്കൾ വച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച് പൊലീസോ മറ്റ് ഏജൻസികളോ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

ഈ മാസം പതിനെട്ടിനാണ് മധ്യപ്രദേശിലെ രത്ലം ജില്ലയിലെ റെയിൽവേ ട്രാക്കിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ കരസേന അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ അട്ടിമറി ശ്രമമാണോയെന്നും അന്വേഷിക്കും. സൈനികരും ആയുധങ്ങളുമായി ട്രെയിൻ കടന്നു പോയപ്പോൾ പടക്കങ്ങൾക്ക് സമാനമായ സ്‌ഫോടക വസ്തുക്കൾ പൊട്ടുകയായിരുന്നു. ആദ്യ സ്‌ഫോടനം കേട്ടപ്പോൾ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ട്രെയിൻ സഗ്ഫാത്ത സ്റ്റേഷനിൽ അര മണിക്കൂറോളം നിറുത്തിയിടുകയും, ട്രാക്കും പരിസര പ്രദേശങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു.

Post a Comment

0 Comments