FLASH NEWS

6/recent/ticker-posts

ഐ എൻ.എസ് സിന്ധുധ്വജ് ഭാഗികമായി പൊളിച്ചു


വളപട്ടണം
: ഇന്ത്യൻ നാവികസേനയിലെ മുങ്ങിക്കപ്പലായ ഐഎൻഎസ് സിന്ധുധ്വജ് പൊളിച്ചു നീക്കുന്ന പ്രവൃത്തി അഴിക്കൽ സിൽക്കിൽ ഭാഗികമായി പൂർത്തിയായി. പ്രധാനമന്ത്രിയിൽ നിന്ന് ഇന്നോവേഷനുള്ള സിഎൻഎസ് റോളിങ് ട്രോഫി നേടിയ മുങ്ങി കപ്പലാണ് ചരിത്രമാകുന്നത്. രണ്ടോമൂന്നോ മാസത്തിനുള്ളിൽ കപ്പൽ പൂർണമയും പൊളിക്കുമെന്ന് അധികൃതർ അറിയിച്ചു

ഇന്ത്യൻ നാവികസേനയിൽ അഭിമാനമായി നിലനിന്ന മുങ്ങി കപ്പലിൻ്റെ പ്രധാന ഭാഗങ്ങളെല്ലാം പൊളിച്ചു കരയിൽ മാറ്റി നിർത്തിയിട്ടുണ്ട്. 1987 ജൂൺ 12 നാണ് കപ്പൽ കമ്മിഷൻ ചെയ്തത്. 35 വർഷത്തെ സേവനത്തിനു ശേഷം 2022 ജൂലായ് 16ന് കപ്പൽ ഡീകമ്മിഷൻ ചെയ്തത്. ഈ വർഷം ഏപ്രിൽ നാലിനാണ് അന്തർവാഹിനി അഴിക്കലിൽ എത്തിയത്

1975 ൽ ആരംഭിച്ച സിൽക്കിൽ നിരവധി കപ്പലുകൾ പൊളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു യുദ്ധക്കപ്പലായ അന്തർ വാഹനി സിൽക്കിൽ പൊളിക്കാനായി എത്തിക്കുന്നത്. വിശാഖ പട്ടണത്തിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സാണ് മുങ്ങി കപ്പൽ വാങ്ങിയത്. അവരാണ് പൊളിക്കാനായി അഴീക്കൽ സിൽക്കിലെത്തിച്ചത്. പൊളിച്ചു മാറ്റുന്നതിന് ഒരു ടണ്ണിന് 45 25 രൂപയും ജി.എസ്.ടി വരുന്ന തുകയും സിൽക്കിന് ലഭിക്കും. പൊളിക്കുന്ന ഒരു ടണ്ണിന് 2400 രൂപയും ജി.എസ്.ടി.യുമാണ് ഉപകരാറുകാർക്ക് നൽകിയത്. പൂർണമായി പൊളിച്ചാൽ 1900 ടൺ ഭാരമുണ്ടാകുമെന്നാണ് കണക്കാക്കിയത്. ഇതു പ്രകാരം 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നേട്ടമാണ് സിൽക്ക് പ്രതീക്ഷിക്കുന്നത്.

Post a Comment

0 Comments