FLASH NEWS

6/recent/ticker-posts

തലശ്ശേരി-മാഹി ബൈപാസിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

മാഹി ബൈപാസിൽ കാർ തലകീഴായി മറിഞ്ഞു. കാർ ഓടിച്ചിരുന്ന കവിയൂർ സ്വദേശിയായ യുവാവ് നിസ്സാര പരുക്കുകളോടെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപ്രതിയിൽ ചികിത്സ തേടി.

ഇല്ലത്തുതാഴെ പപ്പൻ പീടിക ഭാഗത്ത് ബൈപാസിലാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കാർ മുന്നിൽ ഉണ്ടായിരുന്ന കാറിൽ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുക ആയിരുന്നു.
ന്യൂമാഹി പൊലീസ് സ്ഥലത്ത് എത്തി അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും സ്‌റ്റേഷനിലേക്ക് മാറ്റി.

Post a Comment

0 Comments