ഇരിട്ടി: കൂട്ടുപുഴയിൽ ഫെയ്സ് ക്രീമിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി വ്യാജ ദമ്പതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ കാടൂൺ (30) എന്നിവരാണ് കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ പിടിയിലായത്.
കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുരാജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും ഇരിട്ടി എസ്.ഐ കെ ഷറഫുദ്ദീനും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കെ.എല്‍.13 എ.എക്‌സ് 2481 മാരുതി സ്വിഫ്റ്റ് കാറില്‍ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവര്‍.
0 Comments