കേന്ദ്ര സർക്കാരും റിന്യൂവബിള്‍ എനർജി കോർപ്പറേഷനും ചേർന്ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം. ഉപഭോക്താക്കളുടെ ആകെ അപേക്ഷകളില്‍ 55.34 ശതമാനം പേരും സോളാർ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്താണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.
കെഎസ്‌ഇബി ആണ് കേരളത്തില്‍ പി.എം സൂര്യഘർ പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം ഫെബ്രുവരി 13-ാം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രില്‍ മാസത്തില്‍ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയില്‍ കേരളത്തില്‍ 81,589 ഉപഭോക്താക്കള്‍ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതില്‍ 45,152 ഉപഭോക്താക്കള്‍ സോളാർ നിലയങ്ങള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങള്‍ സ്ഥാപിക്കാനുള്ള അപേക്ഷകളില്‍ 181.54 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന സൗരനിലയങ്ങള്‍ ഇതുവരെ പൂർത്തിയായി. കേരളത്തില്‍ 32,877 ഉപഭോക്താക്കള്‍ക്ക് 256.2 കോടി രൂപ സബ്‍സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്.
കെഎസ്‍ഇബിയുടെ നിതാന്ത പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് അധികൃതർ പറഞ്ഞു. ഒരു കിലോ വാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ 30,000 രൂപയും രണ്ട് കിലോ വാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിക്കാൻ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന് മുകളിലുള്ള സൗരോർജ പ്ലാന്റുകള്‍ സ്ഥാപിക്കുവാൻ 78,000 രൂപയും സബ്‍സിഡി നല്‍കുന്ന പദ്ധതിയാണിത്. മൂന്ന് കിലോവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിച്ചാല്‍ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാൻ കഴിയും. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്‌ഇബിക്ക് വില്‍ക്കാനാകും. 885 വെണ്ടർമാരെ പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്‍ഇബി എം-പാനല്‍ ചെയ്തു കഴിഞ്ഞു.
വിതരണ ട്രാൻസ്‍ഫോർമറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോർജ നിലയങ്ങള്‍ സ്ഥാപിക്കുവാൻ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 90 ശതമാനമായി ഉയർത്തിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി. ഏഴ് ശതമാനം പലിശ നിരക്കില്‍ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങള്‍ക്ക് സോളാർ നിലയങ്ങള്‍ സ്ഥാപിക്കാൻ സഹായകമാകുന്നു. ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ കേരളത്തില്‍ സൗര നിലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്, അതുകൊണ്ടുതന്നെ പി.എം സൂര്യഘർ പദ്ധതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
78000 രൂപ സബ്‌സിഡിയോടുകൂടി സോളാർ സ്ഥാപിക്കൂ !
ഇപ്പോൾ തന്നെ.
EMI സൗകര്യം ലഭ്യമാണ്
✅ AC, Induction Cooker മുതലായ എല്ലാ ഉപകരണങ്ങളും പ്രവർത്തിപ്പിക്കാവുന്ന ഓൺ ഗ്രിഡ് സോളാർ പ്ലാന്റ്.
✅ ഓൺ ഗ്രിഡ് സോളാർ പ്ലാന്റ് വഴി അധികം വരുന്ന കറണ്ടിലൂടെ വരുമാനവും നേടാം.
✅ ഏറ്റവും മികച്ച ക്വാളിറ്റി ഉൽപ്പന്നങ്ങൾ.
✅ EMI സൗകര്യം ലഭ്യമാണ്.
✅ Downpayment zero
✅ വേഗമാകട്ടെ, സൗരോർജത്തെ🌞 നമുക്ക് ഉപയോഗപ്പെടുത്താം.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
9605577011
0 Comments