FLASH NEWS

6/recent/ticker-posts

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ 14 കാരനെ കാണാതായെന്ന് പരാതി. മുഹമ്മദ്‌ അഷ്ഫാഖിനെയാണ് കാണാതായത്. കോഴിക്കോട് പരപ്പിൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കാണാതായ മുഹമ്മദ്‌ അഷ്ഫാഖ്. ഇന്നലെ ഉച്ചമുതൽ കുട്ടിയെ കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഏകദേശം രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയത്താണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപോയതെന്ന് കുടുംബം വ്യക്തമാക്കി. 

വീട് വിട്ടുപോകാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.അക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുട്ടി പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഉൾപ്പടെ അന്വേഷണം നടക്കുകയാണ്. കുട്ടിയുടെ തിരോധാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments