ആരോഗ്യ വകുപ്പ് അപ്ഡേറ്റ് ചെയ്ത ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് 9803 പേര് ഇക്കഴിഞ്ഞ ദിവസം മാത്രം പനി പിടിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 152 പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ട്. 35 പേര്‍ക്ക് സ്ഥിരീകരിച്ചു. എലിപ്പനി സ്ഥിരീകരിച്ചത് 24 പേര്‍ക്കാണ്. 9 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. ഒരു മരണവും ഉണ്ടായി. ഈ ഒരുമാസത്തെ കണക്കെടുത്താൽ 179 പേര്‍ക്ക് എലിപ്പനി പിടിപെട്ടു. 150 ഓളം പേര് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. എട്ട് മരണം സ്ഥിരീകരിച്ചപ്പോൾ എലിപ്പനിയാണോ എന്ന സംശയം മറ്റ് നാല് മരണങ്ങൾക്ക് കൂടി ഉണ്ട്.
0 Comments